Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Special Court

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ള്‍; പ്രത്യേക കോ​​​​ട​​​​തി മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം

കൊ​​​​ച്ചി: ല​​​​ഹ​​​​രി​​​​മ​​​​രു​​​​ന്ന് കേ​​​​സു​​​​ക​​​​ള്‍ മാ​​​​ത്രം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന​​​​തി​​​​ന് പു​​​​തു​​​​താ​​​​യി സ്ഥാ​​​​പി​​​​ക്കാ​​​​ന്‍ നി​​​​ര്‍​ദേ​​​​ശി​​​​ച്ച എ​​​​ന്‍​ഡി​​​​പി​​​​എ​​​​സ് കോ​​​​ട​​​​തി​​​​ക​​​​ള്‍ മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​ന​​​​കം പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​ക്ഷ​​​​മ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി.

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, എ​​​​റ​​​​ണാ​​​​കു​​​​ളം, തൃ​​​​ശൂ​​​​ര്‍, പാ​​​​ല​​​​ക്കാ​​​​ട്, മ​​​​ല​​​​പ്പു​​​​റം (​മ​​​​ഞ്ചേ​​​​രി) എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ പ്ര​​​​ത്യേ​​​​ക കോ​​​​ട​​​​തി​​​​ക​​​​ള്‍ സ്ഥാ​​​​പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൗ​​​​മെ​​​​ന്‍ സെ​​​​ന്‍, ജ​​​​സ്റ്റീ​​​​സ് സി. ​​​​ജ​​​​യ​​​​ച​​​​ന്ദ്ര​​​​ന്‍ എ​​​​ന്നി​​​​വ​​​​രു​​​​ള്‍​പ്പെ​​​​ട്ട ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഇ​​​​ട​​​​പെ​​​​ട​​​​ല്‍.

ക​​​​രാ​​​​ര്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​രെ നി​​​​യ​​​​മി​​​​ച്ച് ഈ ​​​​കോ​​​​ട​​​​തി​​​​ക​​​​ളു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം തു​​​​ട​​​​ങ്ങാ​​​​മെ​​​​ന്ന സ​​​​ര്‍​ക്കാ​​​​ര്‍ നി​​​​ര്‍​ദേ​​​​ശം കോ​​​​ട​​​​തി ത​​​​ള്ളി. അ​​​​തീ​​​​വ ര​​​​ഹ​​​​സ്യ​​​വി​​​​വ​​​​ര​​​​ങ്ങ​​​​ളും സാ​​​​ക്ഷി​​​സം​​​​ര​​​​ക്ഷ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കാ​​​​ര്യ​​​​ങ്ങ​​​​ളും കൈ​​​​കാ​​​​ര്യം ചെ​​​​യ്യേ​​​​ണ്ട​​​​തി​​​​നാ​​​​ല്‍ സ്ഥി​​​​രം ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍ ത​​​​ന്നെ വേ​​​​ണ​​​​മെ​​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു.

നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​തും ഭാ​​​​വി​​​​യി​​​​ല്‍ വ​​​​രാ​​​​നി​​​​രി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​യ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ല്‍ ഇ​​​​തു പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Latest News

Corehub Up